Sun-strike halt: Napier Mayor asks India, NZ cricketers to toughen up
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നാപ്പിയറില്‍ നടന്ന ക്രിക്കറ്റില്‍ സൂര്യവെളിച്ചം നേരിട്ട് മുഖത്തേക്കു പതിച്ചതിനെ തുടര്‍ന്ന് പന്ത് കാണാനാവുന്നില്ലെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നു അംപയര്‍മാര്‍ അര മണിക്കൂറോളം കളി നിര്‍ത്തി വച്ചിരുന്നു.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ സംഭവത്തില്‍ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. മല്‍സരം നടന്ന നാപ്പിയറിലെ മേയറായ ബില്‍ ഡാല്‍റ്റണ്‍ കളി നിര്‍ത്തിയതിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.